Connect with us
Malayali Express

Malayali Express

യോഗത്തില്‍ വി മുരളീധരന്‍ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി

INDIA

യോഗത്തില്‍ വി മുരളീധരന്‍ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോ​ഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം സംസാരിച്ചില്ല. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ യോ​ഗം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോയി. യോ​ഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധത്തിന് എംപിമാരും എംഎല്‍എമാരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ഇതിനെ നേരിടാന്‍ കടുത്ത ജാഗ്രത ആവശ്യമാണെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Continue Reading

Latest News