KERALA
മിന്നല്‍ മുരളി സിനിമ സെറ്റ് തകര്‍ത്ത സംഭവം; മൂന്നു പേര് കൂടി അറസ്റ്റിലായി

കാലടിയില്‍ മിന്നല്‍ മുരളിയെന്ന പേരിലുള്ള സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്നു പേര് കൂടി പിടിയിലായി. സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും രാഷ്ട്രീയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ്. അന്വേഷണം എ.എച്ച്.പിയിലേക്കും വ്യാപിപ്പിക്കുകയാണ് പോലീസ്. ഗൂഢാലോചന അടക്കമുള്ള സംഭവത്തിലായിരിക്കും അന്വേഷണം. എ.എച്ച്.പിയുടെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്രംഗ് ദള്‍ ആണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷിനെ (രതീഷ് കാലടി) കഴിഞ്ഞ ദിവസം ആലുവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ ജെ സോജന് അഡീഷണല്‍ എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ് രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്.
സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
KERALA5 mins ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA8 mins ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA11 mins ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA13 mins ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA15 mins ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA4 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA4 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA4 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്