Connect with us
Malayali Express

Malayali Express

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി കേരളത്തില്‍ ക്വാറന്റീന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി

KERALA

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി കേരളത്തില്‍ ക്വാറന്റീന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി

Published

on

വിദേശത്ത് നിന്ന് ഇനി സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ ചെലവ് അവരവര്‍ തനെ്ന വഹിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിവസേന നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഇതിനോടകം സംസ്ഥാനത്ത് എത്തി ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ല. യാത്ര ചെയ്ത് എത്തുന്നവര്‍ ക്വാറന്റീന്‍ ചെലവ് കൂടി വഹിക്കണം. ഇതിന് ആവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് എല്ലാവരും നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്. സര്‍ക്കാര്‍ സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിശ്ചിത ദിവം ക്വാറന്റീനില്‍ കഴിയുന്നവരുടെ ചെലവ് നിലവില്‍ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചെലവ് വഹിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്‍െ്റ പുതിയ നിലപാട്.

Continue Reading

Latest News