Connect with us
Malayali Express

Malayali Express

കനത്ത സുരക്ഷയില്‍ എസ്‌എസ്‌എല്‍സി പ്ലസ്‌ ടു പരീക്ഷകള്‍ ഇന്ന്‌ മുതല്‍

KERALA

കനത്ത സുരക്ഷയില്‍ എസ്‌എസ്‌എല്‍സി പ്ലസ്‌ ടു പരീക്ഷകള്‍ ഇന്ന്‌ മുതല്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച എസ്‌എസ്‌എൽ സി, പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ രണ്ടുമാസത്തെ ഇടവേളകൾക്ക് ശേഷം ഇന്നു തുടങ്ങും. കോവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള് നടത്തുക. മേയ് 26 മുതൽ മേയ് 30 വരെയാണ് പരീക്ഷകൾ. കൊവിഡ് ഭീതിയെ തുടർന്ന് രാജ്യം സമ്പൂർണ അടച്ചിടലിൽ ആയതോടെയാണ് പരീക്ഷകൾ മാറ്റിവെച്ചത്.

എസ്‌എസ്‌എൽ സി, ഹയർ സെക്കന്ഡറി വിഭാഗങ്ങളിലായി 13.5 ലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതുന്നത്. എസ്‌എസ്‌എല്സി കണക്കു പരീക്ഷ ഉച്ചയ്ക്ക് 1.45 നാണ് ആരംഭിക്കുക. പ്ലസ്ടു പരീക്ഷ രാവിലെ 9.45 നും ആരംഭിക്കും. പരീക്ഷ നടക്കുന്ന സ്കൂളുകളിൽ അണുനശീകരണം പൂർത്തിയായി. കുട്ടികള്‍ രാവിലെ മുതല്‍ എത്തിതുടങ്ങി. കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിച്ചു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News