Connect with us
Malayali Express

Malayali Express

വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാര്‍ ക്വാറന്‍റൈനില്‍

KERALA

വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാര്‍ ക്വാറന്‍റൈനില്‍

Published

on

പാലക്കാട് : വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. പാലക്കാട് ഇന്നലെ 10 മാസം പ്രായം ഉള്ള കുഞ്ഞിന് ഉള്‍പ്പെടെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടെ ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.

പാലക്കാട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹ വ്യാപനം ഉണ്ടാകുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇപ്പോള്‍ നിരോധനാജ്ഞ തുടരുകയാണ്.
പാലക്കാട് കാരകുറുശ്ശിയിലാണ് പത്ത് മാസം പ്രായം ഉള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.അമ്മക്കും, സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് നാട്ടിലെത്തിയത്. ചെന്നൈയില്‍ നിന്ന് എത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശിക്കും, മണ്ണാര്‍ക്കാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും വന്ന തോണി പാടം സ്വദേശിക്കും, വരോട് സ്വദേശിക്കും കോവിഡ് പോസിറ്റീവായി. 31 വരെയാണ് ജില്ലയില്‍ നിരോധനജ്ഞ . 4 പേരില്‍ കൂടുതല്‍ ഒന്നിച്ച്‌ കൂടിയാല്‍ കേസ് എടുക്കും. നിലവില്‍ 53 പേരാണ് ജില്ലയില്‍ ചികിത്സയിലുളളത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News