Connect with us
Malayali Express

Malayali Express

കൊറോണ ബാധിച്ച്‌ മരിച്ച കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും

KERALA

കൊറോണ ബാധിച്ച്‌ മരിച്ച കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും

Published

on

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ ബാധിച്ച്‌ മരിച്ച ധര്‍മ്മടം സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 61 കാരിയായ ആസിയ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഈ മാസം 20 നാണ് ആസിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഡീസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആസിയക്ക് പുറമേ ഇവരുടെ കുടുംബത്തില്‍ ഏഴ് പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമ്ബോള്‍ തന്നെ ആസിയയുടെ ആരോഗ്യ നിലയില്‍ ആശങ്കനിലനിന്നിരുന്നതായാണ് വിവരം. തുടര്‍ന്ന് വെന്റിലേറ്ററിലാണ് ആസിയയെ പ്രവേശിപ്പിച്ചിരുന്നത്. ആസിയയ്ക്ക് എങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News