KERALA
സ്വന്തം മുഖം വ്യക്തമാകുന്ന മാസ്ക് വിപണിയിലെത്തിച്ച് ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍

കോവിഡ് വ്യാപനത്തോടെ നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്കുകള്‍. എന്നാല്‍, മാസ്കിന്റെ വരവോടെ ആളുകളെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. സ്വന്തം ബന്ധുക്കളെപ്പോലും തിരിച്ചറിഞ്ഞെന്നു വരില്ല മുഖത്ത് മാസ്ക് വച്ചാല്‍. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് കോട്ടയം സ്വദേശിയായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ ബിനേഷ് ജി പോള്‍.
ബിനേഷിന്റെ സ്റ്റുഡിയോയില്‍ ഫോട്ടോയും അറുപത് രൂപയുമായി എത്തിയാല്‍ 20 മിനിറ്റില്‍ മുഖം വ്യക്തമാകുന്ന മാസ്ക് റെഡി. മാസ്ക് ധരിക്കുമ്പോള്‍ മറഞ്ഞ് പോകുന്ന ഭാഗം തുണി മാസ്കില്‍ സൂപ്പര്‍ ഇംപോസ് ചെയ്താണ് ഈ വെറൈറ്റി മാസ്കിന്റെ നിര്‍മ്മാണം. ഇതിനോടകം ആയിരം മാസ്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ബിനീഷ് പറഞ്ഞു. നിരവധി ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്.
പത്ത് വര്‍ഷത്തിലേറെയായി ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ബിനീഷ്. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വച്ചുളള മാസ്കുകളും ബിനീഷ് നിര്‍മ്മിക്കുന്നുണ്ട്.
-
INDIA28 mins ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA29 mins ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA32 mins ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA35 mins ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA44 mins ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA46 mins ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA58 mins ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
-
INDIA60 mins ago
ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ