Connect with us
Malayali Express

Malayali Express

കൂടുതൽ വിമാനങ്ങൾ സജ്ജം: നാട്ടിൽ നിന്ന്​ ഗൾഫിലേക്കും സർവീസ്​

GULF

കൂടുതൽ വിമാനങ്ങൾ സജ്ജം: നാട്ടിൽ നിന്ന്​ ഗൾഫിലേക്കും സർവീസ്​

Published

on

ദുബൈ: ഗൾഫ്​ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂൾ എയർ ഇന്ത്യ എക്​സ്​പ്രസ്​ പ്രഖ്യാപിച്ചു. അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നും നിരവധി വിമാനങ്ങൾ പ്രഖ്യാപിച്ചതിനു പുറമെ ഇന്ത്യൻ നഗരങ്ങളിൽ നിന്ന്​ ഗൾഫിലേക്കും വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. അവധിക്കു പോയി ലോക്​ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക്​ തിരിച്ചെത്താൻ ഇൗ സംവിധാനം സൗകര്യമാവും. ഇൗ മാസം 26 മുതൽ ജൂൺ നാലു വരെയുള്ള വിമാനങ്ങളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.​

​26ന്​ അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നുമായി കേരളത്തിലേക്ക്​ ഏഴ്​ വിമാനങ്ങളാണുള്ളത്​. ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കോഴിക്കോട്​ (13.20), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30) എന്നിവയാണ്​ അന്നത്തെ സർവീസുകൾ.

27ന്​ ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) എന്നീ സർവീസുകളുണ്ടാവും. 28ന്​ ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) എന്നിവയാണ്​ സർവീസുകൾ. ​

29ന്​ ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50),അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ സർവീസ്​ നടത്തും. 30ാം തീയതിയും ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) സർവീസുകളുണ്ടാവും. 31ന്​ ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), ദുബൈ കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ പറക്കും.

Continue Reading

Latest News