Connect with us
Malayali Express

Malayali Express

പ്രവാസി യാത്ര രണ്ടാംഘട്ടം: കേരളത്തിൽ നിന്ന്​ ഖത്തറിലേക്കും അഞ്ച്​ സർവീസുകൾ

GULF

പ്രവാസി യാത്ര രണ്ടാംഘട്ടം: കേരളത്തിൽ നിന്ന്​ ഖത്തറിലേക്കും അഞ്ച്​ സർവീസുകൾ

Published

on

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയിലെ സർവീസ​ുകൾ എയർഇന്ത്യ എക്​സ്​പ്രസ്​ പ്രഖ്യാപിച്ചപ്പോൾ അതിൽ നാട്ടിൽ നിന്ന്​ ഗൾഫിലേക്കും വിമാനങ്ങൾ. കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക്​ വിവിധ ഗൾഫ്​നാടുകളിലേക്ക്​ തിരിച്ചെത്താൻ ഇത്​ ഏറെ ഉപകരിക്കും. ഇതുപ്രകാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന്​ മേയ്​ 29 മുതൽ ജൂൺ നാല്​ വരെയുള്ള കാലയളവിൽ ഖത്തറിലേക്ക്​ അഞ്ച്​ സർവീസുകളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

എല്ലാവിമാനങ്ങളിലും 177 മുതൽ 180 യാത്രക്കാരാണുണ്ടാവുക. മേയ്​ 29ന്​ കണ്ണൂരിൽ നിന്ന്​ ദോഹയിലേക്ക്​ വിമാനമുണ്ട്​. അന്ന്​ രാവിലെ 10.30ന്​ പുറപ്പെടുന്ന IX 1773 വിമാനം ഖത്തർ സമയം ഉച്ചക്ക്​ 12.15ന് ദോഹ ഹമദ്​ വിമാനത്താവളത്തിലെത്തും. മേയ്​ 30ന്​ രാവിലെ കൊച്ചി വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെടുന്ന മറ്റൊരു വിമാനം ദോഹയിൽ ഉച്ചക്ക്​ 1.35ന്​ എത്തും.

ജൂൺ രണ്ടിന്​ കൊച്ചിയിൽ നിന്ന്​ മറ്റൊരുവിമാനം കൂടിയുണ്ട്​. രാവിലെ 11.50ന്​ പുറപ്പെട്ട്​ ദോഹയിൽ ഉച്ചക്ക്​ 1.35ന്​ എത്തും. ജൂൺ മൂന്നിന് തിരുവനന്തപുരത്തുനിന്നും ഖത്തറിലേക്ക്​ സർവീസുണ്ട്​. തിരുവനന്തപുരത്ത്​ നിന്ന്​ ഉച്ചക്ക്​ 12.35ന്​ പുറപ്പെട്ട്​ ദോഹയിൽ ഉച്ചകഴിഞ്ഞ്​ 2.45ന്​ എത്തും. ജൂൺ നാലിന്​ കണ്ണൂരിൽ നിന്നും വിമാനമുണ്ട്​. രാവിലെ 10.35ന്​ പുറപ്പെടുന്ന വിമാനം ദോഹയിൽ ഉച്ചക്ക്​ 1.15നാണ്​ എത്തിച്ചേരുകയെന്നും എയർ ഇന്ത്യ അറിയിച്ചു.​

Continue Reading

Latest News