Connect with us
Malayali Express

Malayali Express

വന്ദേഭാരത് : ബഹ്റിന്‍ നിന്നും 182 പേര്‍ തിരുവനന്തപുരത്തെത്തി

KERALA

വന്ദേഭാരത് : ബഹ്റിന്‍ നിന്നും 182 പേര്‍ തിരുവനന്തപുരത്തെത്തി

Published

on

തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 182 യാത്രക്കാരുമായി ബഹ്‌റിനില്‍ നിന്നുള്ള വിമാനം രാത്രി ഒന്‍പതരയോടെ തിരുവനന്തപുരത്തെത്തി. ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ആറാമത്തെ വിമാനമാണിത്.

20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. ആരോഗ്യപരിശോധന,​ കസ്റ്റംസ് പരിശേധന എന്നിവയ്ക്കു ശേഷം പുറത്തിറക്കി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അതത് ജില്ലകളിലേക്ക് കൊണ്ടു പോയി. ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയാന്‍ വിട്ടപ്പോള്‍ മറ്റുള്ളവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളിലേക്ക് കൊണ്ടുപോയി.

Continue Reading

Latest News