Connect with us
Malayali Express

Malayali Express

രാജ്യത്ത് നാലു ദിവസത്തിനിടെ 25,000 കൊവിഡ് കേസുകള്‍

INDIA

രാജ്യത്ത് നാലു ദിവസത്തിനിടെ 25,000 കൊവിഡ് കേസുകള്‍

Published

on

ന്യൂഡല്‍ഹി:ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലായിട്ടും രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ ഇരുപത്തയ്യായിരത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗബാധിതരുടെ എണ്ണം 1,11,447 ആയി. ഇതുവരെ 3,583 പേരാണ് മരിച്ചത്.

കഴിഞ്ഞ നാല് ദിവസമായി ക്രമാതീതമായാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. പ്രതിദിന രോഗബാധ അയ്യായിരത്തില്‍ നിന്ന് ആറായിരത്തിലേക്ക് കടന്നു. രോഗവ്യാപനം ഈ വിധമെങ്കില്‍ ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം രോഗികളെങ്കിലും രാജ്യത്തുണ്ടായേക്കാം എന്നാണ് വിലയിരുത്തല്‍. രോഗ വ്യാപനം ജുലായ് മാസത്തോടെ അതി തീവ്രമാകുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു.
ലോക്ക് ഡൗണില്‍ കാര്യമായ ഇളവുകള്‍ നല്‍കിയതാണ് രോഗികളുടെ എണ്ണം കൂടാനിടയാക്കിയതെന്നാണ് ചില ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. പലസംസ്ഥാനങ്ങളിലും ജനങ്ങള്‍ ഇളവുകള്‍ ആസ്വദിക്കുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കുമോ എന്ന ഭീതിക്ക് ഇടയാക്കുന്നുണ്ട്.

Continue Reading

Latest News