Connect with us
Malayali Express

Malayali Express

ആക്ടീവ് കേസുകളില്‍ ഇന്ത്യ ഇറ്റലിയെയും സ്പെയിനേയുമെല്ലാം പിന്നിലാക്കി ; 24 മണിക്കൂറില്‍ ഉണ്ടാകുന്ന പുതിയ രോഗികളുടെ എണ്ണത്തിലും പുതിയ റെക്കോഡ്

INDIA

ആക്ടീവ് കേസുകളില്‍ ഇന്ത്യ ഇറ്റലിയെയും സ്പെയിനേയുമെല്ലാം പിന്നിലാക്കി ; 24 മണിക്കൂറില്‍ ഉണ്ടാകുന്ന പുതിയ രോഗികളുടെ എണ്ണത്തിലും പുതിയ റെക്കോഡ്

Published

on

ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കുന്ന കേസുകളുടെ കാര്യത്തില്‍ ഇന്ത്യ യൂറോപ്പിലെ പ്രഭവകേന്ദ്രങ്ങളാണ് ഇറ്റലിയെയും സ്പെയിനേയും പിന്നിലാക്കി.

വെള്ളിയാഴ്ച 24 മണിക്കൂറില്‍ പുതിയതായി 6,088 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 66,330 ആയി. ഇറ്റലിയില്‍ 63,624 ആണ് ചികിത്സയില്‍ കഴിയുന്നവര്‍. സ്പെയിനില്‍ 54,768 പേരും ചികിത്സയിലുണ്ട്.

ഒറ്റദിവസം പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും ഇന്ത്യയില്‍ പെരുകുകയാണ്. 6000 പുതിയ കേസുകളാണ് വെള്ളിയാഴ്ച രാവിലെ വരെ ഉണ്ടായത്. മരണം 148 എണ്ണവും. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5,609 കേസുകളാണ്. ഒറ്റദിവസ കണക്കില്‍ ഇത് രണ്ടാമത്തെ കൂടിയ നിരക്കാണ്. ഇന്ത്യയില്‍ 48,533 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 3,583 പേര്‍ മരണമടഞ്ഞു.

ആഗോളമായി ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ അമേരിക്കയാണ്. ഇന്ത്യ അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയില്‍ ഇതുവരെ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 1,18,447 ആണ്. അതേസമയം പരിശോധനയില്‍ പോസിറ്റീവായ ശേഷം രോഗം ഭേദഗമാകുന്നവരുടെ എണ്ണം 40 ശതമാനം കൂടിയിട്ടുണ്ട്. മാര്‍ച്ച് 25 ന് ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ഇത് ഏഴായിരുന്നു ശതമാനം.

അതേസമയം തലസ്ഥാന നഗരത്തില്‍ പുതിയതായി കണ്ടെത്തുന്ന കേസുകള്‍ കൂടുകയാണ്. വ്യാഴാഴ്ച 571 പുതിയ കേസുകള്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു കോവിഡ് കേസുകളുടെ എണ്ണം 500 ന് മുകളിലാകുന്നുണ്ട്. ആഗോളമായി രോഗികളുടെ എണ്ണം അഞ്ച് ദശലക്ഷമായപ്പോള്‍ മരണം മൂന്നര ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 5, 102, 424 ആണ്. മരണം 332, 924 ും ആയി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News