Connect with us
Malayali Express

Malayali Express

ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല ; ആപ്പിന്റെ പേര് മാറ്റാനും സാധ്യത

KERALA

ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല ; ആപ്പിന്റെ പേര് മാറ്റാനും സാധ്യത

Published

on

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാര്‍ട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോള്‍ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ടോക്കണിനുള്ള ആപ്പില്‍ മൂന്നാംഘട്ട സുരക്ഷാപരിശോധന നടക്കുകയാണ്. ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതില്‍ ആശങ്കയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോള്‍ ടെക്‌നോളജിസ്. ഇതേ പേരില്‍ പ്ലേ സ്റ്റോറില്‍ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താല്‍ ബുദ്ധിമുട്ടാകും. ഈ പേരില്‍ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്‌തോയെന്ന് പരിശോധിക്കുന്നുണ്ട്.

ആപ്പ് പുറത്തിറക്കുന്ന തീയതി മൂന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പിനി വിശദീകരിക്കുന്നു. ഇപ്പോഴുള്ള പരിശോധനകള്‍ക്ക് ശേഷമേ ഗൂഗിള്‍ പ്ലേ സ്റ്റോറിന് അയക്കു, ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വരുന്നതിനാല്‍ ക്ഷമതാ പരിശോധന കര്‍ശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. തിങ്കളാഴ്ചയോടെ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.

അഞ്ച് ലക്ഷത്തില്‍ താഴെ തുകക്കാണ് ആപ്പ് ടെണ്ടര്‍ ചെയ്തതെന്നാണ് വിവരം. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് എക്‌സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവര്‍ത്തന സജ്ജമാകുമെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസിന് പോലും കൃത്യമായ വിവരവുമില്ലാത്ത അവസ്ഥയാണ്

Continue Reading

Latest News