Connect with us
Malayali Express

Malayali Express

ഭാര്യ വീട്ടില്‍ നിന്ന് വൈന്‍ ഉണ്ടാക്കാന്‍ ഒരു ലോഡ് പൈനാപ്പിള്‍ ഇറക്കി, കൂടെ എക്സൈസിന്റെ അനുഗ്രഹവും തേടി, യുവാവ് അകത്ത്

KERALA

ഭാര്യ വീട്ടില്‍ നിന്ന് വൈന്‍ ഉണ്ടാക്കാന്‍ ഒരു ലോഡ് പൈനാപ്പിള്‍ ഇറക്കി, കൂടെ എക്സൈസിന്റെ അനുഗ്രഹവും തേടി, യുവാവ് അകത്ത്

Published

on

വൈനുണ്ടാക്കാന്‍ എക്സൈസിന്റെ അനുഗ്രഹം തേടി ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവ് എക്സൈസ് പിടിയില്‍. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ ഷിജോയാണ് എക്സൈസിന്റെ പിടിയിലായത്. അബ്കാരി നിയമ പ്രകാരമാണ് കേസെടുത്തത്.

എക്സൈസ് കാരുടെ ഉള്‍പ്പെടെ അനുഗ്രഹം തേടിയായിരുന്നു യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പൈനാപ്പിളും വൈന്‍ തയാറാക്കാനുള്ള ഭരണിയും ഉള്‍പ്പെടെ പോസ്റ്റില്‍ നല്‍കിയിരുന്നു. പോസ്റ്റ് വൈറലായതോടെയാണ് എക്സൈസ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് എക്സൈസ് സംഘം യുവാവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. വൈനിനായി തയാറാക്കിയ അഞ്ചു ലിറ്റര്‍ വാഷും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.

Continue Reading

Latest News