Connect with us
Malayali Express

Malayali Express

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിങ്ങ്: പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി

KERALA

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിങ്ങ്: പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി

Published

on

എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയ്ക്കെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തെര്‍മല്‍ സ്‌കാനിങ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷകള്‍ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തി അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും, കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങളായിരിക്കും സജ്ജമാക്കുക. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സംശയ നിവാരണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലകളിലേയും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലും മെയ് 23 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

Latest News