Connect with us
Malayali Express

Malayali Express

പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്

KERALA

പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്

Published

on

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് യുവതിക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 42 മപര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗമുക്തി.
കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്കും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കാസര്‍ഗോഡ് 7 പേര്‍ക്കും തൃശുര്‍, മലപ്പുറം ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും കോട്ടയത്ത് 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ നെഗറ്റീവായി.

Continue Reading

Latest News