Connect with us
Malayali Express

Malayali Express

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രയോഗം; വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

KERALA

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രയോഗം; വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published

on

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രയോഗം നടത്തിയ സംഭവത്തില്‍ വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി.

നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും വി.ഡി സതീശനെതിരെ കേസെടുത്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് സലാം എന്നയാള്‍ ഇട്ട കമന്റിന് മറുപടിയായാണ് സ്ത്രീകളെ അശ്ലീല ചുവയോടെ ആക്ഷേപിക്കുന്ന കമന്റ് വി.ഡി സതീശന്റെ വേരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

ആദ്യം തനിക്കെതിരെ നടക്കുന്നത് വ്യാജ ഫോട്ടോഷോപ്പ് പ്രചാരണമാണെന്നും പിന്നീട് ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് സതീശന്റെ അവകാശവാദം. അതേസമയം പരാതിക്കാരന്‍ തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അസഭ്യം പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത മൊബൈല്‍ ഫോണ്‍ സഹിതം പോലീസില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബാംഗങ്ങളെ അടക്കം ആക്ഷേപിച്ചുകൊണ്ടുള്ള കമന്റിനെതിരെ ഇയാളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Latest News