Connect with us
Malayali Express

Malayali Express

കേരളത്തില്‍ ഇന്ന് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത് 42പേര്‍ക്ക്

KERALA

കേരളത്തില്‍ ഇന്ന് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത് 42പേര്‍ക്ക്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. രണ്ട് പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 12 എണ്ണം.

കാസര്‍ഗോഡ് – 7, കോഴിക്കോട് – 5, പാലക്കാട് – 5, തൃശ്ശൂര്‍ – 4, മലപ്പുറം – 4, കോട്ടയം – 2, കൊല്ലം – 1, പത്തനംതിട്ട – 1, വയനാട് – 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള മഹരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും തമിഴ്നാട് ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി.

Continue Reading

Latest News