Connect with us
Malayali Express

Malayali Express

പൊ​തു​മാ​പ്പ്​: ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ​സം​ഘം യാ​ത്ര​യാ​യി​

GULF

പൊ​തു​മാ​പ്പ്​: ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ​സം​ഘം യാ​ത്ര​യാ​യി​

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പൊ​തു​മാ​പ്പി​ന്​​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ​സം​ഘം വ്യാ​ഴാ​ഴ്​​ച തി​രി​ച്ചു​പോ​വു​ന്നു. 145 യാ​ത്ര​ക്കാ​രു​മാ​യി ജ​സീ​റ എ​യ​ർ​വേ​സ്​​ വി​മാ​നം വ്യാ​ഴാ​ഴ്​​ച കു​വൈ​ത്ത്​ സ​മ​യം രാ​വി​ലെ 9.15ന്​ ​കു​വൈ​ത്തി​ൽ​നി​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ലേ​ക്ക്​​ പ​റ​ന്നു​യ​രും. വെ​ള്ളി​യാ​ഴ്ച ല​ഖ്​​നോ​വി​ലേ​ക്കും ജ​സീ​റ എ​യ​ർ​വേ​സ് സ​ർ​വി​സ് ന​ട​ത്തും. അ​ബ്​​ദ​ലി, ഫ​ർ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്​ തി​രി​ച്ചു​പോ​വു​ന്ന​ത്. പൊ​തു​മാ​പ്പി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ യാ​ത്ര അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ദു​രി​തം സ​ഹി​ച്ചാ​ണ്​ ആ​ളു​ക​ൾ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്.

പൊ​തു​മാ​പ്പ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഇൗ​ജി​പ്​​തു​കാ​ർ മു​ഴു​വ​ൻ തി​രി​ച്ചു​പോ​യി. ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക പൗ​ര​ന്മാ​രും പോ​യി​ത്തു​ട​ങ്ങി. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്വാ​റ​ൻ​റീ​ൻ​ അ​ട​ക്കം സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​ക്ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്കം വൈ​കാ​ൻ കാ​ര​ണം. പൊ​തു​മാ​പ്പി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ പേ​രെ​യും കു​വൈ​ത്ത്​ സൗ​ജ​ന്യ​മാ​യാ​ണ്​ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News