Connect with us
Malayali Express

Malayali Express

താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ഏഴ് ജീവനക്കാരുടെ ഫലം നെഗറ്റീവ്

KERALA

താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ഏഴ് ജീവനക്കാരുടെ ഫലം നെഗറ്റീവ്

Published

on

കോഴിക്കോട് : താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ഏഴ് ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലെ കര്‍ണാടക സ്വദേശിനിയായ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇവരുടെ സ്രവങ്ങളും പരിശോധനക്കയച്ചത്. ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതോടെ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചത് കര്‍ണാടകയില്‍ എത്തിയ ശേഷമാണെന്നാണ് കരുതുന്നത്.

കര്‍ണാടക സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതില്‍ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഇവര്‍ കര്‍ണാടകയിലേക്ക് തിരികെ പോയത്. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.

Continue Reading

Latest News