Connect with us
Malayali Express

Malayali Express

സംസ്‌ഥാനത്ത്‌ രോഗികള്‍ കൂടുമ്പോള്‍ ശക്‌തമായ ക്വാറന്‍റയിന്‍ സംവിധാനമാണ്‌ ആവശ്യം

KERALA

സംസ്‌ഥാനത്ത്‌ രോഗികള്‍ കൂടുമ്പോള്‍ ശക്‌തമായ ക്വാറന്‍റയിന്‍ സംവിധാനമാണ്‌ ആവശ്യം

Published

on

തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്‍റയിന്‍ സംവിധാനം തന്നെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റെഡ് സോണുകളില്‍ നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് കേസുകള്‍ കൂടി തുടങ്ങിയത്. പലരും വളരെ അവശരായാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കമ്മ്യൂണിറ്റി ടെസ്റ്റ് ഒക്കെ കൂട്ടേണ്ടി വരും. വിമാനത്തില്‍ എത്തുന്നവര്‍ക്കും ക്വാറന്‍റയിന്‍ നിര്‍ബന്ധമാണ്.

ഹോം ക്വാറന്‍റയിന്‍ 14 ദിവസമാക്കുകയും അത് കര്‍ശനമായി പാലിക്കുകയും വേണം. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നതും കോവിഡ് കേസുകള്‍ കൂട്ടും. മറ്റ്സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും വളരെ അവശരായി വരുന്നവര്‍ ഉണ്ട്. ഇന്നലെ മരിച്ച 73 വയസുള്ള കദീജകുട്ടി മഹാരാഷ്ട്രയില്‍നിന്ന് വളരെ അവശയായാണ് എത്തിയത്. അവരോടൊപ്പം കാറില്‍ ഒപ്പമുണ്ടായിരുന്ന മകനടക്കം 5 പേരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News