KERALA
തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളപ്പൊക്കം

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പല ഭാഗത്തും വെള്ളം കയറി. നഗരഹൃദയത്തിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഉള്‍പ്പെടെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജില്ലയിലെ മലയോരമേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണ് .വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയില്‍ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഇതോടെ കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. ആറിന്റെ കരകളിലെ വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി.
തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബൈപ്പാസ്, ചാലക്കമ്പോളത്തിലേക്കുള്ള റോഡ് എന്നിവയും സമീപത്തെ കരിമഠം കോളനി, ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിനടയിലായി. അട്ടക്കുളങ്ങര ബൈപ്പാസ് റോഡില്‍ എസ്.കെ.പി ജംഗ്ഷനില്‍ ബൈപ്പാസില്‍ മുട്ടോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്ന് കരിമഠം കോളനിയിലേക്കുള്ള റോഡും വെളളത്തിനടിയിലാണ്.ഇവിടങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഈഞ്ചയ്ക്കലുള്പ്പെടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിലും റൂറല്‍ മേഖലകളിലും മരങ്ങള്‍ കടപുഴകി വീണും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തമ്ബാനൂര്‍, പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലും ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്കും ചില കെട്ടിടങ്ങള്‍ക്കും തകരാറുകളുണ്ടായി. വെള്ളം കയറിയ വീടുകളിലും മരം കടപുഴകിയ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA13 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA13 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA13 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA13 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA13 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA13 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു