Connect with us
Malayali Express

Malayali Express

ചാ​വ​ക്കാ​ട് കോ​വി​ഡ് ബാധിച്ച് മരണപ്പെട്ട ക​ദീ​ജ​ക്കു​ട്ടിയുടെ ക​ബ​റ​ട​ക്കം പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തി

KERALA

ചാ​വ​ക്കാ​ട് കോ​വി​ഡ് ബാധിച്ച് മരണപ്പെട്ട ക​ദീ​ജ​ക്കു​ട്ടിയുടെ ക​ബ​റ​ട​ക്കം പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തി

Published

on

ചാ​വ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്. അ​ഞ്ച​ങ്ങാ​ടി കെ​ട്ടു​ങ്ങ​ല്‍ പോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ​ക്കു​ട്ടി (73)യാ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്.

ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ ആ​റേ​കാ​ലോ​ടു കൂ​ടി​യാ​ണ് സം​സ്ക​രി​ക്കാ​ന്‍ കൊ​ണ്ടു​പോ​യ​ത്. ചാ​വ​ക്കാ​ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ അ​ടി​ത്തി​രു​ത്തി ജു​മാ​മ​സ്ജി​ദി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ വൈ​റ്റ് ഗാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ക​രാ​യ നാ​ലു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് ക​ബ​റ​ട​ക്കം ന​ട​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു.

ബ​ന്ധു​ക്ക​ളാ​രെ​യും സ​മീ​പ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഖ​ദീ​ജ​ക്കു​ട്ടി​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ അ​ഞ്ചു​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഖ​ദീ​ജ​ക്കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മ​ക​നും ആം​ബു​ല​ന്‍​സി​ന്‍റെ ഡ്രൈ​വ​റു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News