Connect with us
Malayali Express

Malayali Express

ഹൈദരാബാദില്‍ മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്

INDIA

ഹൈദരാബാദില്‍ മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്

Published

on

ഹൈദരാബാദ്: മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചയാളുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. കായംകുളം സ്വദേശിയായ വിജയകുമാര്‍ (64) മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കോവിഡ് ബാധിതനായിരുന്നില്ല ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ഇതിന്റെ പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുത്ത മറ്റുള്ളവരേയും പരിശോധിച്ചപ്പോഴാണ് അഞ്ച് മലയാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മരിച്ചയാളുടെ ബന്ധുക്കളും കൂടിയാണെന്നാണ് വിവരം. ഈ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിലവില്‍ 99 പേര്‍ക്കാണ് ഹൈദരാബാദില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമീപ സംസ്ഥാനമായ കര്‍ണാടകയിലും കോവിഡ് വ്യാപനം തുടരുകയാണ്. 143 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ തിരികെ എത്തുന്നതാണ് കര്‍ണാടകയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവരാണ് ഇത്തരത്തില്‍ രോഗബാധിതരില്‍ അധികവും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ മടങ്ങിയെത്തുന്നത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും വെല്ലുവിളിയാകുന്നുണ്ട്.

Continue Reading

Latest News