Connect with us
Malayali Express

Malayali Express

ഉംഫാന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 മരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം വീതം പ്രഖ്യാപിച്ച് മമത ബാനര്‍ജി

INDIA

ഉംഫാന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 മരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം വീതം പ്രഖ്യാപിച്ച് മമത ബാനര്‍ജി

Published

on

ബംഗാളില്‍ വന്‍ നാശം വിതച്ച് ഉംഫാന്‍ ചുഴലിക്കാറ്റ്. ബംഗാളില്‍ 72 പേരാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണപ്പെട്ടത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് വീടുകള്‍ നിലംപൊത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ വീതം മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. ഇതിനു മുമ്പ് സംസ്ഥാനത്ത് ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ലെന്നും സംസ്ഥാനം സന്ദര്‍ശിച്ച് സ്ഥിതി മനസിലാക്കണമെന്നും മമത പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയുടെ വടക്ക്-വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ബംഗ്ലാദേശില്‍ വീശാന്‍ തുടങ്ങിയതോടെ ഉംഫാന്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറി. കൊല്‍ക്കത്ത വിമാനത്താവളം വെള്ളിത്തിനടിയിലായി. ബംഗാളിലും ഒഡീഷയിലുമായി ഏഴു ലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ബംഗ്ലാദേശില്‍ 24 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്.

Continue Reading

Latest News