Connect with us
Malayali Express

Malayali Express

ഡല്‍ഹി കലാപം: ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ആസിഫ് തന്‍ഹ അറസ്റ്റില്‍

INDIA

ഡല്‍ഹി കലാപം: ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ആസിഫ് തന്‍ഹ അറസ്റ്റില്‍

Published

on

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ആസിഫ് തന്‍ഹയെ ആണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തത്. യു.എ.പി.എ നിയമപ്രകാരമാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.

ജാമിയ യൂണിവേഴ്സിറ്റിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് ആസിഫിനെ അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഷദാബ് എന്നയാളെ ചാന്ദ് ബാഗില്‍ നിന്നും അറസ്റ്റു ചെയ്തതായി സ്പെഷ്യല്‍ സെല്‍ അറിയിച്ചു. ഇയാളും നേരത്തെ ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും അനുകൂലിച്ചും വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്.

Continue Reading

Latest News