Connect with us
Malayali Express

Malayali Express

ഒമാനിലെ കോവിഡ്​ രോഗികള്‍ 6000 പിന്നിട്ടു

GULF

ഒമാനിലെ കോവിഡ്​ രോഗികള്‍ 6000 പിന്നിട്ടു

Published

on

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി മരിച്ചു. 70ഉം 66ഉം വയസ്സുള്ളവരാണ്​ ​ മരണപ്പെട്ടതെന്ന്​ ഒമാന്‍ ആരോഗ്യ മന്ത്രാലയം
ബുധനാഴ്​ച അറിയിച്ചു. 29 പേരാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതില്‍ രണ്ട്​ മലയാളികള്‍ അടക്കം 19 പേര്‍ പ്രവാസികളും പത്ത്​ പേര്‍ സ്വദേശികളുമാണ്​​. ബുധനാഴ്​ച 372 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം 6,043 ആയി.

പുതിയ രോഗികളില്‍ 220 പേരും വിദേശികളാണ്​. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1,661 ആയി ഉയര്‍ന്നിട്ടുണ്ട്​. 4,355 പേരാണ്​ നിലവില്‍ അസുഖ ബാധിതര്‍​.
പുതിയ രോഗികളില്‍ 297 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ 4,611 പേര്‍ക്ക്​ കോവിഡ്​ ബാധിച്ചപ്പോള്‍ 847 പേര്‍ രോഗമുക്​തരായി.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News