KERALA
സംസ്ഥാനത്ത് ഈ വര്‍ഷവും പ്രളയത്തിന് സാധ്യത അറിയിച്ച് ഭൗമശാസ്ത്ര മന്ത്രാലയം

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രളയം ഉണ്ടായത് സംസ്ഥാനത്തെ എല്ലാ തരത്തിലും പിടിച്ചുലച്ചിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും.
കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കുമെന്നും ഡോ. എം. രാജീവന് പറഞ്ഞു.
കോവിഡിന്റെ സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യവും കഷ്ടമാണ്. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA13 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA13 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA13 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA13 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA13 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു