Connect with us
Malayali Express

Malayali Express

ഒമാനിൽ 372 പേർക്ക്​ കൂടി കോവിഡ്​; മൊത്തം രോഗികൾ ആറായിരം പിന്നിട്ടു

GULF

ഒമാനിൽ 372 പേർക്ക്​ കൂടി കോവിഡ്​; മൊത്തം രോഗികൾ ആറായിരം പിന്നിട്ടു

Published

on

മസ്​കത്ത്​: ഒമാനിൽ ബുധനാഴ്​ച 372 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 220 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6043 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1574ൽ നിന്ന്​ 1661 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 27 പേർ മരണപ്പെടുകയും ചെയ്​തു. 4355 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 297 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 4611 ആയി. 847 പേർക്ക്​ രോഗമുക്​തി ലഭിക്കുകയും ചെയ്​തു. മരണപ്പെട്ടവരിൽ 23 പേരും മസ്​കത്തിൽ നിന്നുള്ളവരാണ്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;

  1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-2702, 570; മസ്​കത്ത്​ -42, 9; ബോഷർ- 872,122; അമിറാത്ത്​-147,15; സീബ്​ -839,130; ഖുറിയാത്ത്​-9,1.
  2. തെക്കൻ ബാത്തിന: ബർക്ക- 230, 125; വാദി മആവിൽ- 10,8; മുസന്ന-79, 42; നഖൽ -26,18; അവാബി- 44,42; റുസ്​താഖ്​ -66,30.
  3. വടക്കൻ ബാത്തിന: സുവൈഖ്​ -77, 29; ഖാബൂറ-19,13; സഹം-35,14; സുഹാർ -106,28; ലിവ-17,11; ഷിനാസ്​ -47,33.
  4. ദാഖിലിയ: നിസ്​വ-64, 60; സമാഇൽ-54,30; ബിഡ്​ബിദ്​-28,20; ഇസ്​കി-15,9; മന- 3,3; ഹംറ- 4,3; ബഹ്​ല -24,21; ആദം-55,51.
  5. തെക്കൻ ശർഖിയ: ബുആലി- 140,95; ബുഹസൻ- 3,1 സൂർ-50,14; അൽ കാമിൽ -20,2; മസീറ-1,0.
  6. ദാഹിറ: ഇബ്രി- 61,36; ദങ്ക്​-13,12; യൻകൽ -3,2.
  7. ബുറൈമി -62, 5
  8. വടക്കൻ ശർഖിയ: ഇബ്ര- 10,8; അൽ ഖാബിൽ- 4,4; ബിദിയ -5,4; മുദൈബി -25,19
  9. ദോഫാർ: സലാല- 23,16
  10. മുസന്ദം: ഖസബ്​ -6,5, മദാ-1,1
Continue Reading
Advertisement Using Image in Webpage Ads

Related News

Latest News