Connect with us
Malayali Express

Malayali Express

കൈ​ക്കു​ഞ്ഞി​ന്​ വി​സ​യി​ല്ല, യാ​ത്ര മു​ട​ങ്ങി​യ ന​ഴ്​​സി​ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി

GULF

കൈ​ക്കു​ഞ്ഞി​ന്​ വി​സ​യി​ല്ല, യാ​ത്ര മു​ട​ങ്ങി​യ ന​ഴ്​​സി​ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി

Published

on

റി​യാ​ദ്​: ഒ​രു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്​ എ​ക്​​സി​റ്റ്​ റീ​എ​ൻ​ട്രി വി​സ​യി​ല്ലാ​ത്ത​തി​നാ​ൽ ബു​റൈ​ദ​യി​ൽ നി​ന്നെ​ത്തി​യ ന​ഴ്​​സി​ന്​ യാ​ത്രാ​ന​ട​പ​ടി​ക​ൾ ആ​ദ്യം ത​ട​സ്സ​പ്പെ​ട്ടു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ കീ​ഴി​ൽ ഉ​നൈ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യ കോ​ട്ട​യം സ്വ​ദേ​ശി​നി സ​നി​ല​​ക്കാ​ണ് ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്തി​ൽ​ യാ​ത്ര​മു​​ട​ങ്ങു​ന്ന ഘ​ട്ട​മെ​ത്തി​യ​ത്. ഒ​രു മാ​സം മു​മ്പ്​ മാ​ത്രം പ്ര​സ​വി​ച്ച അ​വ​ർ കൈ​ക്കു​ഞ്ഞു​മാ​യി നാ​ട്ടി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്​ നാ​ട്ടി​ലാ​ണ്. കു​ഞ്ഞി​ന്​ പാ​സ്​​പോ​ർ​ട്ട്​ എ​ടു​ത്തെ​ങ്കി​ലും റീ​എ​ൻ​ട്രി വി​സ​യെ​ടു​ത്തി​രു​ന്നി​ല്ല.

കൈ​ക്കു​ഞ്ഞാ​യ​തി​നാ​ൽ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു​ത​ന്നെ വി​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും എ​ന്നാ​യി​രു​ന്ന​ത്രെ ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. അ​തു​ വി​ശ്വ​സി​ച്ച് 450 കി​ലോ​മീ​റ്റ​ർ താ​ണ്ടി റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ കു​ഞ്ഞി​ന്​ വി​സ​യി​​ല്ലാ​തെ യാ​ത്ര ന​ട​ക്കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.
വി​ഷ​യ​മ​റി​ഞ്ഞ്​ കെ.​എം.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്​​റ​ഫ്​ വേ​ങ്ങാ​ട്ടും സി​ദ്ദീ​ഖ്​ തു​വ്വൂ​രും ഇ​ട​പെ​ട്ടു. എ​യ​ർ ഇ​ന്ത്യ ഡ്യൂ​ട്ടി മാ​നേ​ജ​ർ സി​റാ​ജും സ​ഹാ​യ​ത്തി​നെ​ത്തി. ബു​റൈ​ദ കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ആ​ല​ത്തൂ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട്​ വി​സ​യ​ടി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.

അ​തി​നു​​വേ​ണ്ടി ആ​ദ്യം അ​മ്മ​യു​ടെ റീ​എ​ൻ​ട്രി വി​സ കാ​ൻ​സ​ൽ ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​തു ചെ​യ്​​ത ശേ​ഷം ര​ണ്ടാ​മ​ത്​ അ​മ്മ​ക്കും കു​ഞ്ഞി​നും പു​തി​യ റീ​എ​ൻ​ട്രി വി​സ ഇ​ഷ്യൂ ചെ​യ്​​തു. അ​തോ​ടെ ത​ട​സ്സ​ങ്ങ​ൾ മാ​റി. മു​ക്കാ​ൽ മ​ണി​ക്കൂ​ർ​കൊ​ണ്ടാ​ണ്​ ഇൗ ​ഇ​ട​പെ​ട​ലു​ക​ളും പ്ര​ശ്​​ന​പ​രി​ഹാ​ര​വു​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും ബോ​ർ​ഡി​ങ്​ പൂ​ർ​ത്തി​യാ​യി വി​മാ​നം പ​റ​ക്കേ​ണ്ട സ​മ​യ​മാ​യി​രു​ന്നു. മാ​നേ​ജ​ർ സി​റാ​ജ്​ ഇ​​ട​പെ​ട്ട്​ 15 മി​നി​റ്റ്​ കൂ​ടി വി​മാ​നം വൈ​കി​പ്പി​ച്ചു. ഒ​ടു​വി​ൽ സ​നി​ല​യും കു​ഞ്ഞും വി​മാ​ന​ത്തി​നു​ള്ളി​ലെ​ത്തി, കോ​ഴി​ക്കോട്ടേക്ക്​ പ​റ​ന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News