Connect with us
Malayali Express

Malayali Express

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി

GULF

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി

Published

on

17 പേര്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 731 ആയി. ആറായിരത്തില്‍ ഏറെ പേര്‍ക്കാണ് ഇന്നലെയും ഗള്‍ഫില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി. സൗദിയില്‍ ഈ മാസം 23 മുതല്‍ 24 മണിക്കൂര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.

സൗദി അറേബ്യയില്‍ ഇന്നലെയും 9 മരണം. ഇതോടെ മരണസംഖ്യ 320ല്‍ എത്തി. കുവൈത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ രണ്ടും. രോഗവ്യാപനം മിക്ക രാജ്യങ്ങളിലും കുത്തനെ ഉയരുന്ന പ്രവണതയില്‍ മാറ്റമൊന്നും തന്നെയില്ല. 6500 പേര്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗബാധയേറ്റത്. ഒന്നര ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 2563.

ഖത്തറില്‍ ആയിരത്തി അറുനൂറിനും കുവൈത്തില്‍ ആയിരത്തിനും മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. യു.എ.ഇയില്‍ 873ഉം ഒമാനില്‍ 892ഉം ബഹ്റൈനില്‍ 190ഉം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ് പൂര്‍ണമായി സുഖപ്പെടുന്നവരുടെ എണ്ണം ഗള്‍ഫില്‍ വര്‍ധിക്കുകയാണ്. അമ്പത്തി മൂവായിരത്തില്‍പ്പരം ആളുകള്‍ക്ക് രോഗം പൂര്‍ണമായും ഭേദപ്പെട്ടു. സംതൃപ്തി പകരുന്ന വാര്‍ത്തയാണിത്.

സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാനും തീരുമാനമായി.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News