Connect with us
Malayali Express

Malayali Express

ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു; നിലവിൽ രോഗബാധിതർ പതിമൂവായിരം മാത്രം

EUROPE

ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു; നിലവിൽ രോഗബാധിതർ പതിമൂവായിരം മാത്രം

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ ∙ ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നതായി പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് അവകാശപ്പെട്ടു. നിലവിൽ പതിമൂവായിരം പേർ മാത്രമാണ് ജർമനിയിൽ കോവിഡ് ബാധിതർ എന്ന് റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഒരു ലക്ഷത്തിഅൻപത്തിമൂവായിരം പേർ കോവിഡ് രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു കഴിഞ്ഞതായി ലാബ് റിപ്പോർട്ടിൽ എടുത്തു പറഞ്ഞു.

കോവിഡ് ബാധിച്ച് ഇതിനകം ജർമനിയിൽ 7935 പേർ മരണമടഞ്ഞു. രാജ്യത്ത് സമൂഹവ്യാപനം നടക്കുന്നില്ലെന്ന് റോബർട്ട് കോഹ് റിപ്പോർട്ടിൽ പറയുന്നു. വ്യാപകമായ കോവിഡ് ടെസ്റ്റുകൾ വഴിയാണ് രോഗ വ്യാപനം തിരിച്ചറിയാൻ കഴിഞ്ഞതെന്ന് ലാബ് അവകാശപ്പെടുന്നുണ്ട്.

Continue Reading

Latest News