LATEST NEWS
ഉമര്‍ അക്മലിനെ എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കി

അഴിമതി ആരോപണത്തില്‍ ഉമര്‍ അക്മലിനെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. ട്വിറ്ററിലൂടെയാണ് പാകിസ്ഥാന് ക്രിട്കെട് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. അച്ചടക്ക പാനല്‍ ചെയര്മാന് ജസ്റ്റിസ് (റിട്ട.) ഫൈസല്‍-ഇ-മിറാന്‍ ചൗഹാന് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ ഒഴിവാക്കാന്‍ പണം വാഗ്ദാനം ചെയ്തതായി അക്മല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു മത്സരത്തില്‍ രണ്ട് ഡെലിവറികള്‍ വാതുവെപ്പുകാര്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇത് ബോര്‍ഡിനെ അറിയിക്കാന്‍ വൈകിയതിനാല്‍ ആണ് ഈ നടപടി. പിസിബി അഴിമതി വിരുദ്ധ കോഡിലെ ആര്‍ട്ടിക്കിള്‍ 2.4.4 ലംഘിച്ചതിന് ആണ് നടപടി. കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടിയെന്നു പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 2.4.4 ലംഘിച്ചതിന് കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് അക്മല്‍ അഴിമതി വിരുദ്ധ ട്രൈബ്യൂണലിന് മുമ്പാകെ വാദം കേള്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ചുറി നേടിയ താരമാണ് അക്മല്‍.
-
KERALA14 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA14 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA14 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA14 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു