Connect with us
Malayali Express

Malayali Express

2021ല്‍ നടക്കേണ്ട യുവേഫ വനിതാ യൂറോ കപ്പ് 2022ലേക്ക് മാറ്റി

LATEST NEWS

2021ല്‍ നടക്കേണ്ട യുവേഫ വനിതാ യൂറോ കപ്പ് 2022ലേക്ക് മാറ്റി

Published

on

വനിതാ യൂറോ കപ്പ് ഇനി 2022ല്‍ നടക്കും. പുരുഷ യൂറോ കപ്പ് 2021ലേക്ക് മാറ്റിവെച്ചതിനാലാണ് യുവേഫ 2021ല്‍ നടക്കേണ്ട വനിതാ യൂറോ കപ്പ് മാറ്റിയത്. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം വന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു വനിതാ യൂറോ കപ്പ് നടക്കേണ്ടിയിരുന്നത്.

2022ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥ്യം വഹിക്കും. ഇതിനകം തന്നെ അടുത്ത വനിതാ യൂറോ കപ്പിനായി മൂന്ന് രാജ്യങ്ങള്‍ യോഗ്യത നേടിയിട്ടുണ്ട്. നെതര്‍ലന്റ്‌സ്‌, ഇംഗ്ലണ്ട്, സ്വീഡന്‍ എന്നിവരായിരുന്നു ഇതിനകം വനിതാ യൂറോ കപ്പിന് യോഗ്യത നേടിയത്. അവര്‍ക്ക് യോഗ്യത ഉണ്ടാകും. ബാക്കി ടീമുകളുടെ യോഗ്യത അടുത്ത വര്‍ഷം തീരുമാനിക്കും.

Continue Reading

Latest News