KERALA
കള്ളവാറ്റ്: ലോക്ക്ഡൗണ്‍ കാലത്ത് രജിസ്റ്റര്‍ ചെയ്തത് 1,180 അബ്കാരി കേസുകള്‍

ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ കള്ളവാറ്റുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തത് 1,180 അബ്കാരി കേസുകള്‍. 1094 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. 1,09,000 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. 321 പേരെ പ്രതിചേര്‍ത്തു. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വ്യാജവാറ്റ്.
കഴിഞ്ഞവര്‍ഷം 1,87,135 ലിറ്റര്‍ വാഷാണ് എക്സൈസ് പിടികൂടിയത്. എന്നാല്‍, ഈ വര്‍ഷം വെറും 26 ദിവസത്തിനിടെയാണ് 1,09,000 ലിറ്റര്‍ പിടികൂടിയത്. പന്ത്രണ്ട് ഇരട്ടി കൂടുതല്‍.
ബിവറേജസുകളും ബാറുകളും തുറന്നാലും കള്ളവാറ്റ് തുടരുമെന്നാണ് ആശങ്ക.
വാറ്റ് ഉപകരണങ്ങള്‍ കൈവശമുള്ളതു രഹസ്യവാറ്റ് തുടരാന്‍ ഇടയാകും. 46% ആല്‍ക്കഹോള്‍ വീര്യമുള്ള രണ്ടു ലിറ്റര്‍ വരെ ചാരായം 400 രൂപ മുടക്കിയാല്‍ വാറ്റിയെടുക്കാമെന്നതിനാല് ചെലവും കുറവാണ്.
സാനിറൈസറിന് ഉപയോഗിക്കുന്ന സ്പിരിറ്റ് വാങ്ങി ചിലര്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ശുദ്ധീകരിച്ച സ്പിരിറ്റ് കുടിക്കുന്നത് ആരോഗ്യത്തിനു ഹാനീകരമാണ്. ഭാവിയില്‍ ഉദരരോഗത്തിനു സാധ്യതയുണ്ട്.
റെയ്ഡ് ഉര്‍ജിതമാക്കിയതോടെ, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ വാറ്റുകാരും സ്പിരിറ്റ് ലോബിയും ചേര്‍ന്ന് ആക്രമണം നടത്തുന്നതു പതിവായി.
കഴിഞ്ഞദിവസം രാത്രി കാട്ടാക്കടയില്‍ വാറ്റ് കേന്ദ്രം റെയ്ഡിനെത്തിയ ആറ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. വ്യാജവാറ്റുകാരെ കണ്ടെത്താന്‍ നാട്ടുകാരുടെയും കുടുംബശ്രീ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം തേടിയിട്ടുണ്ട്. കോഴിക്കോട് മുക്കത്ത് റബര്‍തോട്ടത്തില്‍ കുഴിയില്‍ സൂക്ഷിച്ചിരുന്ന നൂറ് ലിറ്റര്‍ വാഷ് കുടുംബശ്രീ പ്രവര്‍ത്തകരായ വീട്ടമ്മമാര്‍ കണ്ടെത്തി.
കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ മദ്യം, പുകയില വില്പന ലോക്ക്ഡൗണ്‍ കാലത്തു പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
-
INDIA22 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA24 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA24 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA24 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA24 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA1 day ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA1 day ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്