Thursday, April 25, 2024
HomeIndiaവിജയ് ദിവസില്‍ ഇന്ദിരാ ഗാന്ധിയേയും ഓര്‍ക്കാമെന്ന് സോണിയാ ഗാന്ധി, 1971 മുന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച...

വിജയ് ദിവസില്‍ ഇന്ദിരാ ഗാന്ധിയേയും ഓര്‍ക്കാമെന്ന് സോണിയാ ഗാന്ധി, 1971 മുന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച വര്‍ഷമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: 1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യക്കു മുന്നില്‍ അടിയറവ് പറഞ്ഞതിന്റെ വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയേയും ഓര്‍ക്കണമെന്ന് കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

തന്റെ ഭര്‍ത്തൃമാതാവിനെ അഭിമാനത്തോടെ ഓര്‍ത്ത സോണിയ, ബംഗ്ളാദേശിന് സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ മറ്റ് ലോകരാജ്യങ്ങളെ ബോധവാന്മാരാക്കുന്നതില്‍ ഇന്ദിര ഗാന്ധി വളരെ വലിയ പങ്കാണ് വഹിച്ചതെന്നും സൂചിപ്പിച്ചു. അമ്ബത് വര്‍ഷം മുമ്ബ് ബംഗ്ളാദേശിലെ ധീരരായ ജനത സ്വാതന്ത്ര്യം നേടിയെടുത്തുവെന്നും അവരോടൊപ്പം നിന്ന ഇന്ത്യ ഒരു കോടിയോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയമായി തീര്‍ന്നുവെന്നും സോണിയ പറഞ്ഞു. വിജയ് ദിവസില്‍ ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യ സമരസേനാനികളെയും ഓര്‍ക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

1971 ഡിസംബര്‍ 16ന് 92000ഓളം പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങുകയും അന്നത്തെ കിഴക്കന്‍ പാകിസ്ഥാന്‍ ആയിരുന്ന ബംഗ്ളാദേശിനെ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു. ഇന്നേ ദിവസം സ്വാതന്ത്ര്യദിനമായി ബംഗ്ലാദേശും വിജയ് ദിവസായി ഇന്ത്യയും ആഘോഷിക്കുകയാണ്. ബംഗ്ളാദേശിനെ സ്വതന്ത്രമാക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്കിനെ സ്മരിച്ചു കൊണ്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് ‘ബംഗ്ളാദേശ് ഫ്രീഡം ഓണര്‍’ പുരസ്കാരം നല്‍കി ബംഗ്ളാദേശ് ആദരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular