Friday, April 19, 2024
HomeKeralaകെ റെയിലിന്റെ കോടി വേണ്ട സാറേ സ്‌റ്റൈപ്പന്റ് കൊടുക്കാന്‍ കാശില്ല ...

കെ റെയിലിന്റെ കോടി വേണ്ട സാറേ സ്‌റ്റൈപ്പന്റ് കൊടുക്കാന്‍ കാശില്ല കോടികള്‍ ധൂര്‍ത്തടിക്കാന്‍ പണമുണ്ട്

പിജി ഡോക്ടര്‍മാര്‍ക്ക് സ്‌റ്റൈപ്പന്റ് കൊടുക്കാന്‍ പണമില്ല.  എന്നാല്‍ കെ റെയില്‍ പദ്ധതിക്കു വേണ്ടി കോടികള്‍ മുടിക്കാന്‍ സര്‍ക്കാരിനു വാശിയുമാണ്. ഇതൊരു വികസനമല്ല സാറേ, ഇതൊരു കൊള്ളയാണ്. ഇതു മനസിലാക്കാന്‍ സാധാരണക്കാര്‍ക്കു സാധിക്കും. കര്‍ഷക പെന്‍ഷന്‍ കൊടുക്കാനും  പിജി ഡോക്ടര്‍മാര്‍ക്കു സ്‌റ്റൈപ്പന്റ് കൊടുക്കാനും പണമില്ലാത്ത സര്‍ക്കാരാണ്  കോടികള്‍  ധൂര്‍ത്തടിക്കുന്നത്.

ഏതായാലും ആരോഗ്യമന്ത്രിയുടെ മനസ് മാറിയിട്ടുണ്ട്.   പിജി  ഡോക്ടര്‍മാരുമായി ചര്‍ച്ച ആകാണെന്നു സമ്മതിച്ചിട്ടുണ്ട്.എന്നാല്‍ ധനകാര്യമന്ത്രി  പണം നല്‍കിയില്ലെന്ന വാശിയിലാണ്.   എന്തൊരു ധാര്‍ഷ്ട്യമാണ്.

പി ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപന്റ് വര്‍ധപ്പിക്കാന്‍ സംസ്താനത്തിന്റെ സാമ്പത്തിക അവസ്ഥ ഇപ്പോള്‍ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധി കാരണമാണ് രണ്ട് തവണ ആരോഗ്യവകുപ്പിലേക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയക്കേണ്ടി വന്നത്.മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോള്‍ വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിമൂലം സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശികയുടെ രണ്ടുഗഡു പോലും നല്‍കാനാവാതെ മാറ്റിവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലുള്ളത്രയും സ്റ്റൈപെന്റ് കൊടുക്കുന്നില്ലെന്ന കാര്യവും ധനകാര്യവകുപ്പ് പരിഗണിക്കുന്നുണ്ട്. കേരളത്തിലെ ഒന്നാം വര്‍ഷ പി ജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപ കിട്ടുമ്പോള്‍ തമിഴ്‌നാട്ടില്‍ 48,000 രൂപയേ കിട്ടുന്നുള്ളുവെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി.അതേസമയം പി ജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്റ് നാല് ശതമാനം വര്‍ധിപ്പിക്കുക, നീറ്റ് പി ജി ഒന്നാം വര്‍ഷ പ്രവേശന നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി പ്രവേശനം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പണിമുടക്ക് ഇന്നേക്ക് 15 ദിവസത്തിലെത്തിയിരിക്കുകയാണ്.

ജിമ്മിമാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular