Thursday, April 25, 2024
HomeUSAഫ്ലോറിഡയിൽ ജെറ്റ് സ്‌കി അപകടത്തിൽ ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾ കൊല്ലപ്പെട്ടു

ഫ്ലോറിഡയിൽ ജെറ്റ് സ്‌കി അപകടത്തിൽ ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾ കൊല്ലപ്പെട്ടു

ഫ്ലോറിഡ: വെള്ളിയാഴ്ച   ഫ്ലോറിഡയിൽ  ജെറ്റ് സ്‌കി (സ്‌പീഡ്‌ ബോട്ട്) അപകടത്തിൽപ്പെട്ടു ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച രാവിലെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (എഫ്‌ഡബ്ല്യുസി) സ്ഥിരീകരിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ട് മയേഴ്‌സിന് സമീപം മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.

വെർജീനിയ സ്പ്രിംഗ്ഫീൽഡിൽ താമസിച്ചിരുന്ന സുനിൽ ഖന്ന (73), ഭാര്യ നിഷി ഖന്ന (65) എന്നിവരാണ്  മരണപ്പെട്ടത് . ഇരുവരും ജോലിയിൽ നിന്ന് വിരമിച്ചവരാണ്.

അപകടത്തെത്തുടർന്ന്, ജെറ്റ് സ്കീ മറിഞ്ഞ് ദമ്പതികൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം പേർ  ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തി, ദമ്പതികളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇവരുടെ   മക്കളായ  നതാഷയും  നളിനും വാഷിംഗ്ടൺ ഡിസി ഏരിയയിലാണ് താമസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular