Connect with us
Malayali Express

Malayali Express

കേരളത്തിലും പടർന്നു പിടിക്കുമോ മാസ്സ് ഹിസ്റ്റീരിയ?

KERALA

കേരളത്തിലും പടർന്നു പിടിക്കുമോ മാസ്സ് ഹിസ്റ്റീരിയ?

Published

on

സജിത ചെങ്ങമനാട്

സമൂഹത്തിന്റെ പല മേഖലകളിലും ഇന്ന് മാസ് ഹിസ്റ്റിരിയ പടർന്നു പിടിക്കുന്നു. മാസ് ഹിസ്റ്റിരിയ എന്നത് ഒരു പ്രാദേശിക സംഭവത്തെയോ, കെട്ടു കഥകളെയോ ആസ്പദമാക്കി ആ പ്രദേശത്തെ ആളുകൾക്ക് ഇടയിൽ ഒരേ മാനസിക വൈകാരിക ചിന്ത ഉണരുകയും അവർ അതിനു അനുസരിച്ചു പ്രവർത്തിക്കുകയും എന്നതാണ്.

മാസ് ഹിസ്റ്റിരിയ ലോകത്ത് പല ഇടങ്ങളിലും അപകടകരമാം ഭീതി ഉണർത്തുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. സമൂഹത്തെ തങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചു ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കുവാനും വിദഗ്ധരായ രാഷ്ട്രീയ പ്രവർത്തകർക്കും, ആത്മീയ ആചാര്യന്മാർക്കും സാധിച്ചിട്ടുണ്ട്. ജൂത വിരോധം ആളി കത്തിച്ചും, ഹിറ്റ്‌ലറെ ഉയർത്തി കാട്ടിയും ജർമൻ ജനതയെ വശപ്പെടുത്തിയത് ഹിറ്റ്ലറുടെ മന്ത്രിസഭയിലെ മാധ്യമ പ്രവർത്തകൻ ആയിരുന്നു, ഇത്‌ മാസ് ഹിസ്റ്റിരിയ എന്നതിന്റെ ലോക ക്ലാസിക് ഉദാഹരണമാണ്.

ലോകത്തെ നടുക്കിയ പീപ്പിൾ ടെമ്പിൾ എന്ന കൂട്ട ആത്മഹത്യ ഈ മാസ് ഹിസ്റ്റിരിയ യുടെ പേടിപ്പെടുത്തുന്ന മറ്റൊരു ഉദാഹരണം ആണ്, ആത്മീയ ആചാര്യന് വേണ്ടി ആത്മബലി അർപ്പിച്ചവർ. വിചിത്രമായ വിശ്വാസങ്ങളും വഴി ഈ രോഗം ജനങ്ങക്കിടയിൽ പടർത്താം എന്നതിന് മറ്റൊരു ഉദാഹരണം ആണ് 1983ഇൽ വെസ്റ്റ് ബാങ്കിങ്ങിൽ ഒരു സ്കൂളിലെ കുട്ടികൾ ഒന്നടങ്കം ബോധം കെടുക, വായിലൂടെ നുരയും പതയും വരിക, രാസമാലിന്യം കത്തിച്ചത് മൂലം ഉള്ള പുക ശ്വസിച്ചത് ആണ് കാരണം എന്നായിരുന്നു ആദ്യ നിഗമനം, എന്നാൽ പരീക്ഷപ്പേടി മൂലം ഏതോ ഒരു കുട്ടി കൊളുത്തി വിട്ട ഭീതി ആണ് മാസ് ഹിസ്റ്റിരിയ പോലെ പടർന്നു പിടിച്ചത്.

നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിലും മാസ് ഹിസ്റ്റിരിയ ചെറിയ തോതിൽ പടർന്നു പിടിക്കുന്നു. പരിധികൾ ഇല്ലാത്ത ഇന്റർനെറ്റ് സ്മാർഫോൺ വഴി സമൂഹമാധ്യമങ്ങളിൽ ഇവ പെട്ടെന്ന് പടർന്നു പിടിക്കുന്നു. പണ്ട് ഒടിയൻ, ചാത്തൻ ഏറു, മാടൻ, മറുത, എന്നീ പേരുകളിൽ ആളുകളിൽ ഭീതിജനിപ്പിക്കും വിധം പ്രാദേശിക കഥകൾ പ്രചരിച്ചിരുന്നു. ഈ അടുത്തിടെ ഇറങ്ങിയ ബ്ളാക്ക്മാൻ, ഇപ്പോൾ തൃശൂർ കുന്നംകുളം ഭാഗത്തെ ഭീതിയിൽ ആഴ്ത്തുന്ന അജ്ഞാത രൂപം, ഡൽഹിയിലെ കുരങ്ങ് മനുഷ്യനും, കണ്ണിൽ ചോര പൊടിയുന്ന കന്യാമറിയവും, കടൽ വെള്ളത്തിനു മധുരം തോന്നുന്നത് എല്ലാം മാസ് ഹിസ്റ്റിരിയ ബാധിച്ച ഒരു കൂട്ടം സമൂഹത്തിന്റെ കൂട്ടായ ചിന്താഗതി ആണ്.

ചിലപ്പോൾ ഒക്കെ സൈക്കിക്ക് ആയ ഒരു വ്യക്തിയുടെ നിരുപദ്രവകമായതോ അല്ലാത്തതോ ആയ പ്രവർത്തികൾ ആളുകളെ ഭയപ്പെടുത്തുന്നു. ഒപ്പം മോഷണം, ലഹരി മാഫിയ തുടങ്ങിയ സംഘങ്ങൾ അവരുടെ പ്രവർത്തന മേഖല സുഗമമാക്കാൻ ഇത്തരം അപസർപ്പക കഥകൾ പ്രചരിപ്പിക്കാറുണ്ട്. കേരളത്തിൽ പ്രചരിച്ചു വരുന്ന സാത്താൻ സേവ എന്ന കൂട്ടായ്മ നാളെ നമുക്ക് മറ്റൊരു ദുരന്തം ആവാതെ ഇരിക്കട്ടെ.

സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ മരിക്കുമ്പോൾ ചില ആളുകൾ ആത്മഹത്യ ചെയ്യുന്നതും, ബോധരഹിതർ ആവുന്നതും ഈ മാസ് ഹിസ്റ്റിരിയ യുടെ ലക്ഷണം ആണ്. വിശ്വാസത്തിലെ യുക്തിയും, യുക്തിരാഹിത്യമോ എന്ത് തന്നെ ആയാലും ഇവ എത്തി ചേരുന്നത് ആത്മ സാക്ഷാത്കാരത്തിലേക്ക് ആണ്. ഇവിടെ ആണ് ആൾദൈവ പിറവിയും.

നാം അറിയാതെ പോകുന്ന ചില നിമിഷത്തെ മനസ്സിന്റെ വൈകാരിക അസന്തുലിതാവസ്ഥ ഒരാളിൽ നിന്ന് ഒരു സമൂഹത്തിലേക്ക് പടരുന്നു. അജ്ഞാതമായ വിശ്വാസങ്ങളും നിഗൂഢതയിലേക്ക് നയിക്കുന്നു.

Continue Reading

Latest News