Connect with us
Malayali Express

Malayali Express

കോവിഡ് 19 പ്രതിരോധ പ്രചരണ കുട

KERALA

കോവിഡ് 19 പ്രതിരോധ പ്രചരണ കുട

Published

on

കത്തി നിൽക്കുന്ന വേനൽ ചൂടിനെ കീഴ്‌പ്പെടുത്തി കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ രാപകലുകൾ അക്ഷീണ പരിശ്രമം നടത്തുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് തണലേകാൻ ചെങ്ങമനാട് ജനമൈത്രി പോലീസ് ഉണ്ട് എന്ന സന്ദേശവുമായി ചെങ്ങമനാട് ജനമൈത്രി പോലീസ് പൊതുജന പങ്കാളിത്തത്തോടെ ചെങ്ങമനാട് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി സൂചകമായി കോവിഡ് 19 പ്രതിരോധ പ്രചരണ കുട നൽകി.

സർക്കാർ നിയമങ്ങൾ അനുസരിക്കുകയും അതിനോടൊപ്പം തന്നെ ആരോഗ്യമേഖലയിലെ പ്രവർത്തകരെ ഓരോരുത്തരും അംഗീകരിച്ച് കൊറോണയെ പ്രതിരോധിക്കുന്ന സന്ദേശങ്ങൾ കൈ മാറുകയും, നന്ദി അറിയിക്കുകയും ചെയ്യണമെന്നതാണ് കോവിഡ് 19 പ്രതിരോധ കുട നൽകിയതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചെങ്ങമനാട് PHC യിലെ ഡോക്ടർ എലിസബത്തിന് ചെങ്ങമനാട് ജനമൈത്രി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ T K ജോസി കോവിഡ് 19 പ്രതിരോധ കുട കൈമാറി. ചടങ്ങിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുരേഷ് A V ചെങ്ങമനാട് PHC ഹെൽത് സൂപ്പർ വൈസർ ശ്രീ. മുഹമ്മദ് എന്നിവർ സംബന്ധിച്ചു. പ്രവർത്തകർ ഒരുമീറ്റർ അകലം പാലിച്ചാണ് കുട നൽകിയത്.

Continue Reading

Latest News