Connect with us
Malayali Express

Malayali Express

കക്ഷി നേതാക്കളുമായി മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഏപ്രില്‍ 8ന്

INDIA

കക്ഷി നേതാക്കളുമായി മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഏപ്രില്‍ 8ന്

Published

on

രാജ്യസഭയിലെയും ലോക്സഭയിലെയും പ്രധാന കക്ഷികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ എട്ടിന് രാവിലെ 11മണിന് വീഡിയോകോണ്‍ഫറന്‍സ് വഴി സംവദിക്കും. കുറഞ്ഞത് അഞ്ച് എം.പിമാരെങ്കിലുമുള്ള പാര്‍ട്ടികളുടെ സഭാ നേതാക്കളുമായാണ് കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിച്ചു.

ഇതിനിടെ, രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തെ ആശുപത്രികളിലെ തയ്യാറെടുപ്പ്, ഐസൊലേഷന്‍, ക്വാറന്റൈന്‍ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കി. രോഗബാധ തടയുന്നതിനും വ്യാപനം ചെറുക്കുന്നതിനും സ്വീകരിച്ച നടപടികളില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. മാസക്, വ്യക്തി പ്രതിരോധ സാമഗ്രികള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

Continue Reading

Latest News