Connect with us
Malayali Express

Malayali Express

ബഹിരാകാശത്തും ലോക്ക്ഡൗണ്‍: ഗഗന്‍യാനും ചന്ദ്രയാന്‍ 3നും സമയം തെറ്റും

INDIA

ബഹിരാകാശത്തും ലോക്ക്ഡൗണ്‍: ഗഗന്‍യാനും ചന്ദ്രയാന്‍ 3നും സമയം തെറ്റും

Published

on

ഇന്ത്യയുള്‍പ്പെടെ ലോകത്തെ പ്രധാന ബഹിരാകാശപദ്ധതികളെല്ലാം കൊവിഡ് ഭീതിയില്‍ സ്തംഭിക്കുന്നു.
ഇന്ത്യയുടെ സുപ്രധാനപദ്ധതികളായ ഗഗന്‍യാന്‍, ചന്ദ്രയാന്‍ 3 എന്നിവ ഉള്‍പ്പെടെ ഈ വര്‍ഷത്തെ വിക്ഷേപണങ്ങള്‍ പലതും അനിശ്ചിതമായി മാറ്റിവച്ചു. അബുദാബിലെ അന്താരാഷ്ട്ര സ്‌പെയ്‌സ് കോണ്‍ഫറന്‍സുകള്‍പ്പെടെ പല സമ്മേളനങ്ങളും മാറ്റിവച്ചു. ചൊവ്വയിലേക്കും സൂര്യനിലേക്കും ചന്ദ്രനിലേക്കുമുള്ള പര്യവേഷണദൗത്യങ്ങളും ഏരിയന്‍ 5 റോക്കറ്റിന്റെ വിക്ഷേപണവും മാറ്റിവച്ചു.

സ്‌പെയ്‌സ് എക്‌സിന്റെ സുപ്രധാനമായ ബഹിരാകാശത്തുകൂടിയുള്ള വിമാനസര്‍വ്വീസിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു. നാസയുടെ 18 ഗവേഷണ സ്ഥാപനങ്ങളില്‍ പത്തും മാര്‍ച്ച് 25 ഓടെ അടച്ചു. മാര്‍ച്ച് 9 നാണ് നാസയിലെ ഒരു ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് അവസാനമായപ്പോഴേയും അത് കൂടുതല്‍ പേരിലെത്തി. ആദ്യം പൂട്ടിയത് സ്‌പെയ്‌സ് ലോഞ്ചിംഗ് സ്റ്റേഷനാണ്. പിന്നാലെ മറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു.

മാര്‍ച്ച് 20 ന് ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണകേന്ദ്രവും അടച്ചു.ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒയുടെ സുപ്രധാനകേന്ദ്രമായ വി.എസ്.എസ്. സിയില്‍ ലോക്ക് ഡൗണ്‍ മൂലം വര്‍ക്ക് അറ്റ് ഹോം ആക്കി. ഇതോടെ റോക്കറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വി.എസ്.എസ്.സി.കൊവിഡ് കാലത്ത് സാനിറ്റൈസേഷന്‍ നിര്‍മ്മാണമാണ് നടത്തുന്നത്. കൂടാതെ കൊവിഡ് ചികിത്സയ്ക്കുള്ള വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് രൂപകല്‍പനയില്‍ സഹായിക്കാനും ശ്രമിക്കുന്നതായി ഡയറക്ടര്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങളില്‍ 60 ശതമാനവും സ്വകാര്യസ്ഥാപനങ്ങളാണ് നിര്‍വഹിക്കുന്നത്. പ്രത്യേകിച്ചും റോക്കറ്റിന്റെയും ഉപഗ്രഹത്തിന്റെയും നിര്‍മ്മാണത്തിനുള്ള ഘടകങ്ങള്‍. വാല്‍ചന്ദ്‌നാഗര്‍, എല്‍ ആന്‍ഡ് ഡി,ഗോദ് റെജ് സ്‌പെയ്‌സ് തുടങ്ങി വമ്പന്‍ കമ്പനികള്‍ മുതല്‍ ചെറുകിട ലെയ്ത്ത് സ്ഥാപനങ്ങള്‍ വരെ ഐ.എസ്.ആര്‍.ഒയുമായി സഹകരിക്കുന്നുണ്ട്. 400ഓളം സ്വകാര്യസ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ളത്. കൊവിഡ് ബാധയുണ്ടായതോടെ ഇവയുടെയെല്ലാം പ്രവര്‍ത്തനം നിലച്ച മട്ടിലാണ്.

Continue Reading

Latest News