Connect with us
Malayali Express

Malayali Express

മാര്‍ച്ച് അഞ്ച് മുതല്‍ പുറത്തു നിന്നെത്തിയവരുടെ നിര്‍ബന്ധിത ഐസോലേഷന്‍: പുതുക്കിയ നിര്‍ദേശവുമായി സര്‍ക്കാര്‍

KERALA

മാര്‍ച്ച് അഞ്ച് മുതല്‍ പുറത്തു നിന്നെത്തിയവരുടെ നിര്‍ബന്ധിത ഐസോലേഷന്‍: പുതുക്കിയ നിര്‍ദേശവുമായി സര്‍ക്കാര്‍

Published

on

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ച് മുതല്‍ വിദേശത്തു നിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയര്‍ക്ക് നിര്‍ദേശിച്ച കര്‍ശന ഐസോലേഷനിലെ കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍. 28 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് 14 ദിവസമായി കുറച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് നിര്‍ദേശം പുറത്തിറക്കിയത്.

അതേസമയം ഈ കാലയളവില്‍ വന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. രോഗലക്ഷണങങള്‍ ഉള്ളവരുടെ പരിശോധനാ ഫലം പോസീറ്റിവ് ആകുന്ന പക്ഷം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായ ശേഷവും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ തുടരണം.

Continue Reading

Latest News