Connect with us
Malayali Express

Malayali Express

പത്തനംതിട്ടയില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയ 14 പേരുടെ ഫലം നെഗറ്റീവ്

KERALA

പത്തനംതിട്ടയില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയ 14 പേരുടെ ഫലം നെഗറ്റീവ്

Published

on

പത്തനംതിട്ട: രാജ്യം കൊറോണ വൈറസ് രോഗത്തില്‍ ഭയന്നിരിക്കുമ്പോള്‍ പത്തനംതിട്ടയില്‍നിന്ന് പുറത്ത് വരുന്ന വാര്‍ത്ത ആശ്വാസമേകുന്നു. ജില്ലയില്‍ പരിശോധിച്ച 75 പേരുടെ കൊവിഡ് ഫലംകൂടി നെഗറ്റീവ്. ഡെല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 14 പേരുടെ ഫലം കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ചിലരുടെ സാംപിളുകള്‍ വീണ്ടും പരിശോധിക്കും.

നേരത്തെ ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കത്തിലുണ്ടായതിനെ തുടര്‍ന്ന് പോസിറ്റീവ് ആയ ഒരാളും നെഗറ്റീവ് ആയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 111 ഫലങ്ങളാണ് നെഗറ്റീവായത്. കൊവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ജില്ലക്ക് ആശ്വാസമാണ് കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍. നിസാമുദ്ദീനില്‍ പോയ 25 പേരുടെ പട്ടികയാണ് ജില്ല ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പേരുണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച്‌ ആദ്യ വാരം മുതല്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Latest News