Connect with us
Malayali Express

Malayali Express

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം : പ്രതിഭയെ തള്ളി സിപിഎം

KERALA

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം : പ്രതിഭയെ തള്ളി സിപിഎം

Published

on

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിഭ എംഎല്‍എയെ തള്ളി സിപിഎം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭ നടത്തിയ പദപ്രയോഗം തെറ്റാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.ഒരു പൊതുപ്രവര്‍ത്തകയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ എംഎല്‍എ യു.പ്രതിഭയില്‍ നിന്നും വിശദീകരണം തേടുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട എംഎല്‍എ, ഓഫീസ് പൂട്ടി വീട്ടില്‍ ഇരിക്കുന്നു എന്നായിരുന്നു പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളുടെ വിമര്‍ശനം. ഇതിനു മറുപടിയായി ഡിവൈഎഫ്‌ഐ നേതാക്കളെ വൈറസുകള്‍ എന്ന് വിളിച്ച്‌ എംഎല്‍എയും ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയും ചെയ്തു. ഇതു വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെയും സ്ത്രീകളെയും അവഹേളിക്കുന്നവിധം പരാമര്‍ശം നടത്തി രംഗത്തെത്തിയത്.

മാധ്യമ പ്രവര്‍ത്തനത്തേക്കാള്‍ നല്ലത്, ശരീരം വിറ്റ് ജീവിക്കുന്നതാണ്. വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചുകൂടെ എന്നായിരുന്നു പ്രതിഭ പ്രസ്താവന. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭയുടെ പരാമര്‍ശം.

Continue Reading

Latest News