Connect with us
Malayali Express

Malayali Express

കോവിഡ് 19 : യുവ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

INDIA

കോവിഡ് 19 : യുവ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Published

on

കോവിഡ് 19 മഹാമാരി പടരുന്ന സാഹചര്യത്തില്‍ യുവ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയൂസ്. ആശുപത്രിയില്‍ എത്തുന്നവരില്‍ അമ്ബതു വയസിനു താഴെയുള്ളവരില്‍ വലിയൊരു വിഭാഗമുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആളുകള്‍ക്ക് ബന്ധം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതിന് ‘സാമൂഹിക അകലം’ എന്നതിനുപകരം ‘ശാരീരിക അകലം’ എന്ന പദം ശുപാര്‍ശ ചെയ്യുന്നതിലേക്ക് ലോകാരോഗ്യ സംഘടന മാറിയിരിക്കുന്നു.

‘ഇന്ന് യുവജനങ്ങള്‍ക്കായി ഒരു സന്ദേശമുണ്ട്, നിങ്ങള്‍ അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെ ആശുപത്രിയിലാക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യും. നിങ്ങള്‍ക്ക് അസുഖം ബാധിച്ചിട്ടില്ലെങ്കിലും നിങ്ങള്‍ എവിടെ പോകുന്നുവെന്നുള്ള തെരഞ്ഞെടുപ്പ് മറ്റൊരാള്‍ക്ക് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമായിരിക്കും’ – അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാരെയും കോവിഡ് ബാധിക്കാം. അവര്‍ കോവിഡിന് അതീതരെന്ന ധാരണ തിരുത്തണമെന്നാണ് ലോകാരോഗ്യ സംഘടന(ഡബ്യുഎച്ച്‌ഒ) ഡയറക്ടര്‍ പറയുന്നത്. കൊറോണ വൈറസിന് യുവജനങ്ങളെയും ബാധിക്കാനും കൊല്ലാനും കഴിയും. അതുകൊണ്ടു തന്നെ പ്രായമായവരുമായി ഇടപെടുന്നത് അവരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.50 വയസിന് താഴെയുള്ളവരാണ് ആശുപത്രിയില്‍ പ്രവേശനം നേടുന്ന രോഗികളില്‍ ഭൂരിഭാഗമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Continue Reading

Latest News