Connect with us
Malayali Express

Malayali Express

കോവിഡ് -19: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് രോഗമില്ല

INDIA

കോവിഡ് -19: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് രോഗമില്ല

Published

on

ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ 14 ദിവസത്തെ സ്വയം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കളിക്കാര്‍ രോഗലക്ഷണങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ടീമുകളുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷുയിബ് പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര റദ്ധാക്കിയതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 18 നാണ് ടീം ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ കളിക്കാര്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണില്‍ തുടരും.

പകര്‍ച്ചവ്യാധി പടര്‍ന്നതിനാല്‍ ലഖ്‌നൗവിലെ രണ്ടാമത്തെ ഏകദിനവും കൊല്‍ക്കത്തയിലെ മൂന്നാം ഏകദിനവും പിന്‍‌വലിക്കുകയും ടീമിനെ ഉടന്‍ തന്നെ കൊല്‍ക്കത്തയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലായിരുന്നു ഇവരുടെ താമസം.

Continue Reading

Latest News