Connect with us
Malayali Express

Malayali Express

തേനിയില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

KERALA

തേനിയില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Published

on

ഇടുക്കി: തേനിയില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങള്‍ അതീവ ജാഗ്രതയില്‍. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിമൂന്ന് പേര്‍ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂരില്‍ നിന്നുള്ളവരാണ്.

തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി വരുന്ന വാഹനങ്ങള്‍ അണുനാശിനി തളിച്ചും ആളുകളെ കര്‍ശനമായി പരിശോധിച്ച ശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായി ഇടുക്കിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്. ഈ സാഹചര്യത്തില്‍ കുമളി,കമ്ബംമേട്ട്,ബോഡിമേട്ട് ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഡ്രോണടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന.

Continue Reading

Latest News