Connect with us
Malayali Express

Malayali Express

ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യം

LATEST NEWS

ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യം

Published

on

ലോകം കൊറോണ വൈറസിനെ എതിരിടുന്ന പശ്ചാത്തലത്തില്‍ ഗ്രാന്‍സ്ലാമിലെ ഏക പുല്‍കോര്‍ട്ട് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കി. ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും മാത്രമാണ് ഇതിനു മുമ്പ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്. ജൂണ്‍ 29നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. വിംബിള്‍ഡണിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ് ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെ നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കൊറോണയെത്തുടര്‍ന്ന് നീട്ടിവച്ചിരുന്നു. പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Continue Reading

Latest News