Connect with us
Malayali Express

Malayali Express

10,000 കുപ്പി സാനിറ്റൈസര്‍ പൂഴ്‌ത്തിവച്ച രണ്ടുപേര്‍ പിടിയില്‍

INDIA

10,000 കുപ്പി സാനിറ്റൈസര്‍ പൂഴ്‌ത്തിവച്ച രണ്ടുപേര്‍ പിടിയില്‍

Published

on

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാനിറ്റൈസര്‍ പൂഴ്ത്തിവച്ചതിന് രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റിലായി. 10,000 സാനിറ്റൈസറുകളാണ് ഇരുവരും പൂഴ്ത്തി‌വച്ചിരുന്നത്. മുംബൈയിലെ ചാര്‍ക്കോപ്പ് ഏരിയയില്‍നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജേഷ് ചൗദരി, ജഗദീഷ് ദമാനിയ എന്നിവരാണ് പിടിയിലായത്. 10.28 ലക്ഷം രൂപ വിലമതികുന്ന സാനിറ്റൈസറുകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തു. അവശ്യവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. സാനിറ്റൈസറുകളും മാസ്കുകലും പൂഴ്ത്തി‌വക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് നേരത്തെ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

Latest News